കുറഞ്ഞ പേപ്പർവർക്കിൽ കുറഞ്ഞത് രൂ. 3000 മുതലുള്ള സ്വർണ്ണ വായ്പകൾ
നിങ്ങൾക്ക് ഇന്ന് എത്ര തുക സ്വർണ്ണംവായ്പ ലഭിക്കും എന്ന് അറിയുന്നതിനായി കണക്കുകൂട്ടുക
ആവശ്യമായ സ്വർണ്ണം എത്രയെന്ന് നോക്കുന്നതിനായി തുകയും കാരറ്റ് മൂല്യവും നൽകുക
Enter your gold weight (in grams) and carat value to see your eligible amount.
Gold Weight: 0 grams
Loan Amount: ₹0
Carat: 22
ഞങ്ങളുടെ ഇതുവരെയുള്ള യാത്ര
ഇന്ത്യയിലെ തന്നെ മികച്ച NBFC കളിൽ ഒന്നായി 76 വർഷത്തിലേറെയുള്ള പാരമ്പര്യം.
ഞങ്ങളുടെ സ്വർണ്ണവായ്പയുടെ പ്രത്യേകതകൾ

ഉടനടി വിതരണം*

ദിവസേനയുള്ള പലിശനിരക്ക് *

സ്വർണ്ണത്തിന്റെ ഓരോ ഗ്രാമിന്റെയും പരമാവധി വായ്പ*

കുറഞ്ഞ പലിശ നിരക്കുകൾ*

ലളിതമായ തിരിച്ചടവ് ഓപ്ഷനുകൾ*

മറഞ്ഞിരിക്കുന്ന ചാർജ്ജുകളില്ല*
മണപ്പുറം സ്വർണ്ണവായ്പയുടെ പ്രയോജനങ്ങൾ
നിങ്ങളുടെ സ്വർണ്ണം 100% സുരക്ഷിതവും ഇൻഷ്വർ ചെയ്യപ്പെട്ടതുമാണ്
നിങ്ങളുടെ സ്വർണ്ണം 100% സുരക്ഷിതവും ഇൻഷ്വർ ചെയ്യപ്പെട്ടതുമാണ്
365 ദിവസങ്ങളിൽ* എപ്പോൾ വേണമെങ്കിലും തിരിച്ചടയ്ക്കാം
24x7 ലഭ്യമായ അധിക പണം നേടുന്നതിനുള്ള ടോപ്പ്-അപ്പ് സൗകര്യം*
24x7 നിരീക്ഷണവും അവലോകനവും*
മുഴുവനായും ഇൻഷു്വർ ചെയ്യപ്പെട്ട വാൾട്ടുകൾ
1949 മുതൽ നിങ്ങളുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നു
ഞങ്ങളെ വിശ്വസിക്കുന്ന ജനങ്ങളുടെ യഥാർത്ഥ അനുഭവകഥകൾ
സ്വർണ്ണവായ്പയ്ക്ക് 4 ലളിതമായ നടപടികൾ മാത്രം
(ഇന്ത്യയിലെ തന്നെ മികച്ച NBFC കളിൽ ഒന്നായി 76 വർഷത്തിലേറെയുള്ള പാരമ്പര്യം)
സ്വർണ്ണവായ്പയ്ക്ക് അപേക്ഷിക്കൂ
നിങ്ങളുടെ സ്വർണ്ണാഭരണങ്ങളുമായി നിങ്ങളുടെ അരികിലുള്ള മണപ്പുറം ഗോൾഡ് ലോൺ ശാഖ സന്ദർശിക്കൂ
ഉപഭോക്താക്കളെ ഉൾപ്പെടുത്തൽ
വേഗത്തിലും തടസ്സങ്ങളില്ലാതെയും ഉൾപ്പെടുത്തൽ പ്രക്രിയ പൂർത്തീകരിക്കുന്നതിനായി നിങ്ങളുടെ പ്രാബല്യത്തിലുള്ള തിരിച്ചറിയൽ രേഖയും മേൽവിലാസം തെളിയിക്കുന്ന രേഖയും നൽകൂ.
നിങ്ങളുടെ സ്വർണ്ണത്തിന് അനുയോജ്യമായ മൂല്യം നേടൂ
നിങ്ങൾക്ക് തികച്ചും അനുയോജ്യമായ തുക വായ്പയായി ലഭിക്കുന്നു എന്നത് ഉറപ്പാക്കുന്നതിനായി ഞങ്ങളുടെ വിദഗ്ദ സമിതി നിങ്ങളുടെ സ്വർണ്ണം പരിശോധിച്ച് മൂല്യനിർണ്ണയം നടത്തുന്നതാണ്.
വിതരണവും അംഗീകാരവും
അംഗീകാരം ലഭിച്ചാൽ ഉടൻതന്നെ വായ്പ തുക നിങ്ങളുടെ അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യുന്നതാണ്.
തുടർച്ചയായി ചോദിക്കുന്ന ചോദ്യങ്ങൾ
സ്വർണ്ണവായ്പയെക്കുറിച്ച് നിങ്ങൾക്കറിയേണ്ടതെല്ലാം
ഇന്ത്യയിൽ സ്വർണ്ണവായ്പ നേടുന്നതിന് ആവശ്യമായ രേഖകൾ എന്തെല്ലാമാണ്?
ഇന്ത്യയിൽ സ്വർണ്ണ വായ്പ നേടുന്നതിനായി, നിങ്ങളുടെ തിരിച്ചറിയൽ രേഖകളായ ആധാർ കാർഡ്, പാസ്സ്പോർട്ട്, ഡ്രൈവിങ്ങ് ലൈസൻസ്, അല്ലെങ്കിൽ വോട്ടർ ഐഡിയോ മേൽവിലാസം തെളിയിക്കുന്ന രേഖകളായ യൂട്ടിലിറ്റി ബില്ലുകൾ, റേഷൻകാർഡ്, അല്ലെങ്കിൽ വാടകസമ്മതപത്രമോ ആവശ്യമാണ്. 5 ലക്ഷത്തിനു മുകളിലുള്ള വലിയ വായ്പകൾക്ക്, PAN കാർഡ് കോപ്പിയും ആവശ്യമായി വന്നേക്കാം. പൂരിപ്പിച്ച അപേക്ഷാ ഫോം കൂടാതെ നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയാണ് ആവശ്യമായ മറ്റു രേഖകൾ.
എന്റെ സ്വർണ്ണം സുരക്ഷിതവും ഭദ്രവുമാണോ?
അതെ, മണപ്പുറം ഫിനാൻസ് പോലുള്ള വിശ്വസ്തരായ വായ്പക്കാരുടെ പക്കൽ നിങ്ങളുടെ സ്വർണ്ണം പണയപ്പെടുത്തുമ്പോൾ അത് പരമാവധി സുരക്ഷയോടെയാണ് സംരക്ഷിക്കപ്പെടുന്നത്. അലാറം സംവിധാനം, മോഷൻ സെൻസറുകൾ, പരിമിതമായ പ്രവേശനം എന്നിവയോടുകൂടിയ സുരക്ഷിതമായ സ്റ്റോറേജ് വാൾട്ട് മുതൽ ഇൻഷുറൻസ് പരിരക്ഷയും 24/7 നിരീക്ഷണവും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുള്ള ഞങ്ങളെ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ സ്വർണ്ണം അത്യധികം സുരക്ഷിതമാണ്.
നിങ്ങളുടെ സ്വർണ്ണ സുരക്ഷിതമായി സൂക്ഷിക്കപ്പെടുകുയും കൈകാര്യം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിനായി NBFC കൾക്കായുള്ള RBI നിയമങ്ങളെല്ലാം തന്നെ മണപ്പുറം ഫിനാൻസ് പാലിക്കുന്നുണ്ട്.
സ്വർണ്ണവായ്പ നേടി തുടങ്ങുന്നതിനായി എനിക്ക് ബാങ്ക് അക്കൗണ്ട് ആവശ്യമുണ്ടോ?
പരമാവധി എല്ലാ വായ്പക്കാർക്കും ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. എന്നിരുന്നാലും, മണപ്പുറം ഫിനാൻസ് ലിമിറ്റഡ് പോലുള്ള വായ്പക്കാരിൽ നിന്നും രൂ. 19,500 വരെയുള്ള വായ്പകൾ ബാങ്ക് അക്കൗണ്ട് ഇല്ലാതെയും ലഭിക്കുന്നതാണ്. പക്ഷേ താഴെ പറയുന്ന കാരണങ്ങൾക്കായി ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടാകേണ്ടതും അത്യാവശ്യമാണ്: -
- വായ്പ തുക നേരിട്ട് അക്കൗണ്ടിൽ എത്തുന്നതിനാൽ സുരക്ഷിതമായും വേഗത്തിലും വായ്പ നേടാം.
- വായ്പ തുകയ്ക്ക് പരിധിയില്ല
- ബാങ്ക് അക്കൗണ്ട് ഉള്ള വ്യക്തികൾക്ക് മാത്രമേ ഓൺലൈൻ അപേക്ഷകൾ നൽകാൻ സാധിക്കുകയുള്ളൂ.
മണപ്പുറത്തിൽ നിന്നും സ്വർണ്ണ വായ്പ നേടാൻ ആവശ്യമായ സമയം എത്രയാണ്?
നിങ്ങൾ കൃത്യമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവരും ആവശ്യമായ രേഖകളെല്ലാം കൈവശമുള്ളവരും ആണെങ്കിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്നും വളരെ പെട്ടെന്ന് തന്നെ വായ്പ നേടാവുന്നതാണ്. നിങ്ങൾ തയ്യാറാണെങ്കിൽ ഓൺലൈനായും ഓഫ്ലൈനായും അപേക്ഷിക്കാവുന്നതാണ്, നിങ്ങളുടെ സ്വർണ്ണത്തിന്റെ മൂല്യനിർണ്ണയം നടത്തുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും ചെയ്താൽ ഉടൻതന്നെ അംഗീകാരം ലഭിക്കുന്നതും വായ്പാ വിതരണം ചെയ്യുന്നതുമാണ്.
മറ്റ് ബാങ്ക്/NBFC/മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിലവിലുള്ള സ്വർണ്ണ വായ്പകൾ എങ്ങിനെ മണപ്പുറത്തിലേക്ക് മാറ്റാം?
- നിങ്ങളുടെ യോഗ്യത പരിശോധിക്കുക, തിരിച്ചറിയൽ രേഖ, മേൽവിലാസ രേഖ പഴയ ലോൺ സ്റ്റേറ്റ്മെന്റ് എന്നിവ കൈവശം കരുതുക
- അതിനുശേഷം, നിങ്ങളുടെ അടുത്തുള്ള ശാഖ സന്ദർശിച്ച് മാറ്റിവയ്ക്കലിനായി അപേക്ഷിക്കുക, നിങ്ങളുടെ സ്വർണ്ണത്തിന്റെ മൂല്യനിർണ്ണയത്തിനു ശേഷം പുതിയ വായ്പ തുക നിശ്ചയിക്കപ്പെടുന്നതാണ്.
- പുതിയ വായ്പ തുക അംഗീകരിച്ച ശേഷം മാറ്റിവയ്ക്കൽ പൂർത്തിയാക്കുന്നതിനായി പഴയ വായ്പ തിരിച്ചടയ്ക്കുക. മാറ്റിവയ്ക്കൽ പൂർത്തിയാക്കുന്നതിനായി വായ്പ കരാറിൽ ഒപ്പു വയ്ക്കാൻ ഓർമ്മിക്കേണ്ടതാണ്.
മണപ്പുറം സ്വർണ്ണ വായ്പ ഓൺലൈനായി എങ്ങിനെ തിരിച്ചടയ്ക്കാം?
കസ്റ്റമർ ഇസർവ്വീസ് പോർട്ടൽ അല്ലെങ്കിൽ മൊബൈൽ ആപ്പിലൂടെ (OGL ആപ്പ്) ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ നെറ്റ് ബാങ്കിങ്ങ്, മൊബൈൽ വാലറ്റ് അല്ലെങ്കിൽ UPI ഉപയോഗിച്ചോ ഓൺലൈനായി നിങ്ങളുടെ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് സ്വർണ്ണവായ്പ അടയ്ക്കാവുന്നതാണ്. മണപ്പുറത്തിന്റെ പ്ലാറ്റ്ഫോമിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പെയ്മെന്റുകൾ സ്വീകരിക്കുന്നതല്ല എന്നത് ദയവായി ശ്രദ്ധിക്കുക.







